Hot Posts

6/recent/ticker-posts

എഴുത്തച്ഛന്‍ പുരസ്‌കാരം പി. വത്സലയ്ക്ക്



തിരുവനന്തപുരം: 2021ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി. വത്സലയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ്‌കാരം നല്‍കുന്ന തീയതി പിന്നീട് അറിയിക്കും. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്.

Reactions